ഇൻസ്പെക്ടർ ആർ ജെയ സനിലിനെ സർവീസിൽ നിന്ന് നീക്കം ചെയ്തു.
അയിരൂർ പോലീസ് സ്റ്റേഷനിലെ മുൻ സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ ജെയ സനിലിനെ സർവീസിൽ നിന്ന് നീക്കംചെയ്ത് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ഉത്തരവായി.
റിസോർട്ട് ഓപ്പറേറ്റർമാർക്കെതിരെ വ്യാജമായി കേസ് ചമച്ച് അധികാര ദുർവിനിയോഗം നടത്തിയതിനും ഗുരുതരമായ അച്ചടക്കലംഘനത്തിനു മാണ് നടപടി. ജയ സനിൽ നിലവിൽ സസ്പെൻഷനിലാണ്. കസ്റ്റഡിയിലുള്ളയാളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ നിലവിൽ സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് അന്വേഷണം നേരിടുകയാണ് ജെയ സനിൽ.