മാധ്യമ പ്രവർത്തകരെ സംരക്ഷിക്കാൻ സ്വകാര്യ ബില്ലുമായി പ്രേമചന്ദ്രൻ
മാധ്യമപ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കുമെതിരായ ആക്രമണം തടയന്നതിനും സ്വത്തു നശിപ്പിക്കുന്നതിനുമെതിരെ എൻ കെ പ്രേമചന്ദ്രൻ ലോക്സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചു. സർക്കാരുകൾ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുകയും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതായി ബില്ലിൽ ചൂണ്ടിക്കാട്ടുന്നു.
മാധ്യമപ്രവർത്തകർക്കു നേരെയുള്ള അതിക്രമങ്ങൾ അന്വേഷിക്കാൻ ഡി വൈ എസ് പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരെ നിയമിക്കുക, ചികിത്സച്ചെലവ് ഉൾപ്പെടെയുള്ള നഷ്ടപരിഹാരം നൽകുക എന്നീ നിർദേശങ്ങളുണ്ട്. അഭിഭാഷകരുടെ സംരക്ഷണം ഉറപ്പാക്കാനുള്ള അഡ്വക്കറ്റ്സ് സംരക്ഷണ ബില്ലും അവതരിപ്പിച്ചു.