കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയും ഭാര്യ സോഫി ഗ്രിഗോയിറും 18 വര്‍ഷം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു.
ഇന്‍സ്റ്റഗ്രാമിലൂടെ ജസ്റ്റിൻ ട്രൂഡോയാണ് ഇക്കാര്യം അറിയിച്ചത്. “പ്രയാസമേറിയതും അര്‍ഥവത്തായതുമായ നിരവധി സംഭാഷണങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ വേര്‍പിരിയാൻ തീരുമാനിച്ചിരിക്കുന്നു. എല്ലായ്പ്പോഴും എന്നപോലെ, ഞങ്ങള്‍ അഗാധമായ സ്നേഹവും ബഹുമാനവുമുള്ള അടുപ്പമുള്ള കുടുംബമായി തുടരും.
ഞങ്ങളുടെ കുട്ടികളുടെ ക്ഷേമത്തിനായി, ഞങ്ങളുടെയും അവരുടെയും സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു”- എന്നാണ് ട്രൂഡോ കുറിച്ചത്. 51കാരനായ ജസ്റ്റിൻ ട്രൂഡോ ലോകത്തെ ശ്രദ്ധേയരായ ഭരണാധികാരികളില്‍ ഒരാളാണ്. 48കാരിയായ സോഫി മുൻ മോഡലും ടി.വി അവതാരകയുമാണ്.2005ലാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് 15, 14, 9 വയസ്സ് വീതമുള്ള മൂന്ന് കുട്ടികളുണ്ട്.