വിനീത് ശ്രീനിവാസൻ ചിത്രമായ “ഒരു ജാതി ജാതകത്തിന്റെ ലൊക്കേഷനിൽ കെ കെ ശൈലജ ടീച്ചർ എത്തി.
വിനീത് ശ്രീനിവാസൻ – എം മോഹനൻ ചിത്രം “ഒരു ജാതി ജാതകം “
മട്ടന്നൂർ കല്ല്യാട്ടിൽ ചിത്രീകരണം നടക്കുന്ന, വിനീത് ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി എം മോഹനൻ സംവിധാനം ചെയ്യുന്ന “ഒരു ജാതി ജാതകം ” എന്ന ചിത്രത്തിന്റെ ലോക്കേഷനിൽ മുൻ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ എംഎൽഎ എത്തി. ഈ ചിത്രത്തിൽ നല്ലൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ വർഷത്തെ മികച്ച സഹനടനുള്ള സംസ്ഥാന അവാർഡ് നേടിയ പി പി കുഞ്ഞികൃഷ്ണനെ പൊന്നാട അണിയിച്ച് ആദരിച്ചു.മലയാള സിനിമയുടെ ഇന്നത്തെ സാഹചര്യത്തെ കുറിച്ച് സംസാരിച്ചതിനു ശേഷം ചിത്രത്തിനും അണിയറപ്രവർത്തകർക്കും ആശംസകൾ നേർന്നു കെ കെ ശൈലജ ടീച്ചർ മടങ്ങി.