അപ്സരസിനെ പോലെ ഹണി റോസ് ; “വസ്ത്രക്കളം ” തീർത്ത് മാക്സ്…
എറണാകുളം പാലാരിവട്ടത്ത് പുതിയ മാക്സ് ഷോറൂം ഉദ്ഘാടനത്തോടനുബന്ധിച്ച് മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ വസ്ത്രക്കളം നിർമിച്ചു.
ഓണപൂക്കളത്തിന്റെ മാതൃകയിൽ പൂർണമായും വസ്ത്രങ്ങൾ ഉപയോഗിച്ചാണ് വസ്ത്രക്കളം തീർത്തത്. ലോക റെക്കോഡ് ലക്ഷ്യമിട്ട് നിർമിച്ച വസ്ത്രക്കളത്തിൽ ഉപയോഗിച്ച എല്ലാ വസ്ത്രങ്ങളും ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും.
സിനിമ ആർട്ട് ഡയറക്ടർ ധുന്ദുവാണ് വസ്ത്രക്കളം ക്യൂറേറ്റ് ചെയ്തത്. നടി ഹണി റോസ് മുഖ്യാതിഥിയായിരുന്നു. പാലാരിവട്ടം മെഡിക്കൽ സെന്ററിന് എതിർവശത്ത് ആരംഭിച്ച മാക്സ് ഷോറൂം ഹണി റോസ് ഉദ്ഘാടനം ചെയ്തു.