പുതുപ്പള്ളിയിൽ ഇടതുപക്ഷം മത്സരിക്കരുത് എന്ന കെപിസിസി അധ്യക്ഷന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
അത് പറയാനുള്ള ധാർമ്മികത കോൺഗ്രസിനില്ല. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചാൽ സ്ഥാനാർത്ഥിയെ കൂട്ടായി തീരുമാനിച്ച് പ്രഖ്യാപിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എംപി മാർ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. തനിക്ക് ഇനി ദില്ലി താത്പര്യം ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇടത് പക്ഷ നേതാക്കൻമാർ മരിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്.
രാഷ്ട്രീയ മത്സരമല്ലേ, വ്യക്തികളല്ലല്ലോ. ഉമ്മൻചാണ്ടി മരിച്ചു, പിറ്റേന്ന് തന്നെ സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ കഴിയുമോ. ഇപ്പോൾ സ്ഥാനാർത്ഥിയെകുറിച്ച് പറയേണ്ട സമയമല്ല.
തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞാൽ ഏറ്റവും പെട്ടെന്ന് തന്നെ സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ കോൺഗ്രസിന് കഴിയുമെന്നും ചെന്നിത്തല പറഞ്ഞു