വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു.
അമ്പലപ്പുഴ സ്വദേശിനിയുടെ പരാതിയിൽ മലപ്പുറം കുറ്റിപ്പുറം പൊലീസ് ആണ് കേസ് എടുത്തത്. തൃശൂർ ക്രൈംബ്രാഞ്ച് സി ഐ, എ സി പ്രമോദിനെതിരെയാണ് അന്വേഷണം.
പ്രമോദ് ഒരു മാസം മുമ്പ് വരെ കുറ്റിപ്പുറം സി ഐ ആയിരുന്നു. ഒരു മാസം മുമ്പാണ് ഇയാളെ തൃശൂരിലേക്ക് സ്ഥലം മാറ്റിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ പെണ്‍കുട്ടിയുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തി. വിവാഹ വാഗ്ദാനം നൽകി ഇയാൾ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി.
മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനിലാണ് പെണ്‍കുട്ടി ആദ്യം പരാതി നൽകിയിരുന്നത്. കേസ് നടക്കുന്നത് കുറ്റിപ്പുറം പൊലീസ് പരിധിയിലായത് കൊണ്ട് കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ പരിധിയിലേക്ക് കൈമാറുകയായിരുന്നു.
മലപ്പുറം എസ് പിക്ക് ഉൾപ്പെടെ പെണ്‍കുട്ടി പരാതി നൽകിയിട്ടുണ്ട്. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി