ആലപ്പുഴ മെഡിക്കൽ കോളേജിന് അംഗീകാരനഷ്ടം
ആലപ്പുഴ ഗവ. ടി ഡി മെഡിക്കൽ കോളേജിലെ 150 എം ബി ബി എസ് സീറ്റുകൾക്ക് അംഗീകാരം നഷ്ടമായി.
നാഷണൽ മെഡിക്കൽ കമ്മീഷന്റെ പരിശോധനയെ തുടർന്നാണ് നടപടി.
രണ്ടുമാസം മുമ്പാണ് എൻ എം സി അംഗങ്ങൾ മെഡിക്കൽ കോളേജിൽ പരിശോധന നടത്തിയത്.
സീനിയർ റസിഡന്റ് ഡോക്ടർമാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കുറവാണ് നടപടിക്ക് കാരണം.
നിലവിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ബാധിക്കില്ലെന്ന് ആരോഗ്യവകുപ്പ്.