2025ൽ ഭൂമിയിൽ ഇന്റർനെറ്റ് ദുരന്തമുണ്ടാകുമോ
ഇന്റർനെറ്റ് ഇല്ലാത്ത ഒരു അവസ്ഥയെ കുറിച്ച് നിങ്ങൾ ചിന്തിക്കാൻ കഴിയുന്നുണ്ടോ?
2025 ൽ, അതായത് ഒരു വർഷത്തിന് ശേഷം ഭൂമിയിൽ മഹാ ഇൻറർനെറ്റ് ദുരന്തമുണ്ടാകുമെന്ന ഗവേഷകരുടെ വെളിപ്പെടുത്തലിൽ ഞെട്ടിത്തരിക്കുകയാണ് ലോകം.
സൂര്യനിൽ നിന്ന് അതിശക്തമായ സൗരക്കൊടുങ്കാറ്റ് ഭൂമിയിലേക്ക് വീശിയടിച്ചേക്കാമെന്നും ഭൂമിയിലെ ഇന്റർനെറ്റ് ശൃംഖല ഇതിന്റെ പ്രഭാവത്തിൽ താറുമാറാകുമെന്നുമാണ് ചില ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്.
2025ൽ സൂര്യൻ അതിന്റെ സോളാർ സൈക്കിൾ പ്രതിഭാസത്തിന്റെ പാരമ്യത്തിലെത്തുമെന്നും, സോളാർ മാക്സിമം എന്നറിയപ്പെടുന്ന, ഈ ഘട്ടത്തിന്റെ ഫലമായുണ്ടാകുന്ന, ശക്തമായ സൗരക്കൊടുങ്കാറ്റ്, ഭൂമിക്ക് നേരെ വിശുമെന്നുമാണ് ,ചില ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.