കൊളോസ്സിയൻസ് 3:25 ഹ്രസ്വ ചിത്രത്തിന്റെ ട്രൈലർ റിലീസായി

കൊളോസ്സിയൻസ് 3:25 ഹ്രസ്വ ചിത്രത്തിന്റെ ട്രൈലർ റിലീസായി

ചിത്രമൂല ക്രിയേഷൻസിന്റെ ബാനറിൽ സുധീഷ് യതി, കുക്കു ജീവൻ, കുക്കു സുജാത എന്നിവർ നിർമ്മിച്ച് മുരളിലക്ഷമൺ സംവിധാനം ചെയ്യുന്ന “കൊളോസ്സിയൻസ് 3:25” എന്ന ഹ്രസ്വ ചിത്രത്തിന്റെ ട്രൈലർ റിലീസായി.

കൈനകരി തങ്കരാജ്, ശിവജി ഗുരുവായൂർ, സന്തോഷ് കീഴാറ്റൂർ, രാജേഷ് ഹെബ്ബാർ, അരുൺ രാഘവൻ, അതുൽ ആർ അശോക്,രെഞ്ജി കാങ്കോൽ,ശ്രീജിത്ത് കണ്ണൂർ എന്നിവരാണ് പ്രധാന താരങ്ങൾ.

ഗ്രീഷ്മറി ജിൻ, ജിജേഷ് പി കെ, രാഹുൽ അജയകുമാർ, മുരളി ലക്ഷമൺ എന്നിവർ ചേർന്ന് രചന നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു ശശികുമാർ നിർവ്വഹിക്കുന്നു. എഡിറ്റർ-സൂരജ് അയ്യപ്പൻ,ബിജിഎം- രാഗേഷ് സ്വാമിനാഥൻ, സംഘട്ടനം അഷറഫ് ഗുരുക്കൾ,സംസ്ഥാന അവാർഡ് ജേതാവായ ലിജു പ്രഭാകർ ഡി ഐ നിർവഹിച്ചിരിക്കുന്നു. കൈനകരി തങ്കരാജിന്റെ അവസാനം ചിത്രം കൂടി ആയ “കൊളോസ്സിയൻസ് 3:25” സൈന മൂവിസിന്റെ ഒടിടിയിലും യൂട്യൂബിലും ജൂലായ് 19-ന് റിലീസ് ചെയ്യുന്നു.പി ആർ ഒ-എ എസ് ദിനേശ്.