മലയാള സിനിമയ്ക്ക് അഭിമാനത്തിന് വകയായി ദേശീയ അന്തർദേശീയ ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടി ബട്ടർഫ്ലൈ ഗേൾ 85.
ഇൻഡോബാലി ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള അവാർഡും മദ്രാസ് ഇൻഡിപെൻഡൻ്റ് ഫിലിം ഫെസ്റ്റിവലിലും ഇൻഡോബാലി ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും മികച്ച നടിക്കുള്ള അവാർഡും ധന്യാ നാഥ് നേടി. ഇത് വരെ ഇരുപതോളം അവാർഡുകൾ സിനിമ കരസ്ഥമാക്കി.
ബട്ടർഫ്ലൈ_ഗേൾ_85′ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടുള്ള ഒരു പെണ്‍കുട്ടിയുടെ ജീവിത കഥ പറയുന്ന മലയാള ചലച്ചിത്രമാണ് ബട്ടർഫ്ലൈ ഗേൾ 85.
സമൂഹ മാധ്യമങ്ങൾ പുതുതലമുറയെ എങ്ങനെ ബാധിക്കുന്നു എന്ന് സിനിമ ചർച്ച ചെയ്യുന്നു. പ്രശാന്ത് മുരളി പത്മനാഭൻ എഴുതി സംവിധാനം ചെയ്ത ചിത്രം, കൊച്ചി നഗരത്തിലെ ഒരു സ്ഥാപനത്തിൽ ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്യുന്ന ധന്യയുടെ ജീവിതത്തിലൂടെയാണ് കടന്ന് പോകുന്നത്.
ഒരു മോട്ടിവേഷണൽ സിനിമയായ ബട്ടർഫ്ലൈ ഗേളിൽ ഇഷിക എമിൽ, ഷിൻസ് ഷാൻ, കലേഷ് പരമേശ്വർ, അൻവർ സാദിക്ക്, ജീവൻ ശിവദാസ്, ദർശന എമിൽ, ഗീത ജിത്തു, അനുപ്രഭ ലാൽ, ലുക്ക്മാൻ, മാധേഷ് റാം, പ്രശസ്ത്, അമ്മു, പ്രതീഷ്, സ്വീറ്റി ബെർണാഡ്, അനു ചന്ദ്രശേഖർ, എബിൻ എന്നിവർ അഭിനയിക്കുന്നു. കൊച്ചിയും, തിരുപ്പൂരുമാണ് പ്രധാന ലൊക്കേഷനുകൾ.
4 ഡി പ്രൊഡക്ഷൻസിന്റെ ബാനറിൽ വി വി വിശ്വനാഥനാണ് നിര്‍മ്മാണം. സംഗീത സംവിധാനം ആനന്ദ് മധുസൂദനൻ, ഛായാഗ്രഹണം അനിൽ വിജയ്, എഡിറ്റിംഗ് സുനീഷ് സെബാസ്റ്റ്യൻ, കോസ്റ്റ്യൂം ഡിസൈനർ ധന്യാ നാഥ്, സൗണ്ട് ഡിസൈൻ അരുൺ രാമവർമ്മ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രതീഷ് ശങ്കരപ്പിള്ള, മിക്സിംഗ് ജിജു ടി ബ്രൂസ്, പോസ്റ്റർ ഡിസൈൻ ലിജോ ജെറാൾഡ്, വി എഫ് എക്സ് കോക്കനട്ട് ബഞ്ച്.