പതിഞ്ചാമത് സംസ്ഥാന സിബിഎസ്ഇ കലോത്സവം നാളെ മുതൽ കാലടി ശാരദ വിദ്യാലയത്തില്‍
പതിനഞ്ചാമത് സംസ്ഥാന സി.ബി.എസ്.ഇ. യുവജനോത്സവത്തിന് വെളളിയാഴ്ച്ച കാലടി ശ്രീശാരദ വിദ്യാലയത്തില്‍ തുടക്കമാകും. 26 വരെയാണ് യുവജനോത്സവം. സിനിമാ നടി നവ്യ നായര്‍ രാവിലെ 10ന് യുവജനോത്സവം ഉദ്ഘാടനം ചെയ്യും. പതിനഞ്ചാമത് സി.ബി.എസ്.ഇ സംസ്ഥാന യുവജനോത്സവത്തിന്റെ പ്രതീകമായി ആദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ.ആനന്ദ് വേദിയില്‍ 15 ദീപം തെളിക്കും.
സി.ബി.എസ്.ഇ. സ്‌ക്കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.പി.എം. ഇബ്രാഹിം ഖാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സി.ബി.എസ്.ഇ. സ്‌ക്കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി. എസ്. രാമചന്ദ്രന്‍ പിള്ള, എം.എല്‍.എ.മാരായ റോജി എം. ജോണ്‍, അന്‍വര്‍ സാദത്ത്, സിയാല്‍ എം.ഡി. എസ്.സുഹാസ്, യുവജനോത്സവം ജനറല്‍ കണ്‍വീനര്‍ ഡോ. ദീപ ചന്ദ്രന്‍, കോണ്‍ഫഡറേഷന്‍ ഓഫ് കേരള സഹോദയ കോംപ്ലക്സ് ഭാരവാഹികളായ ഫാ.സിജന്‍ പോള്‍ ഊന്നിക്കല്‍ , ജോജി പോള്‍, ദിനേശ് ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു ത്രേസ്യ തങ്കച്ചന്‍,കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജന്‍ തോട്ടപ്പള്ളി തുടങ്ങിയവര്‍ സംബന്ധിക്കും. ഓണ്‍ലൈന്‍ പഠന മാധ്യമമായ എഡ്യൂ പോര്‍ട്ടാണ് യുവജനോത്സവത്തിന്റെ മുഖ്യ പ്രായോജകര്‍.
25 വേദികളിലായി 140 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. ശ്രീശാരദ വിദ്യാലയം കൂടാതെ ആദിശങ്കര ബി.എഡ്.ട്രയിനിംഗ് കോളേജ്, ശ്രീശങ്കര കോളേജ്,ആദി ശങ്കര എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയവയും മത്സര വേദികളായിരിക്കും.
ശ്രീശാരദ വിദ്യാലയത്തിലെ പ്രധാന വേദിക്ക് കഴിഞ്ഞ ദിവസം അന്തരിച്ച എഴുത്തുകാരി പി. വത്സലയുടെ പേരാണ് നല്‍കിയിരിക്കുന്നത്. കൂടാതെ മറ്റ് വേദികള്‍ക്കും പ്രമുഖരായ മലയാള സാഹിത്യകാരന്‍മാരുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്. പൂര്‍ണ്ണമായി ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടായിരിക്കും മൂന്ന് ദിവസത്തെ കലോത്സവം നടക്കുന്നത്. പതിനായിരത്തോളം പ്രതിഭകളാണ് പങ്കെടുക്കുന്നത്.
കലോത്സവത്തിന്റെ ഭാഗമായി വാഹന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റൂരില്‍ നിന്ന് കലോത്സവ നഗരിയിലേക്ക് വരുന്ന വാഹനങ്ങള്‍ ആദിശങ്കര എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിലാണ് പാര്‍ക്ക് േെചയ്യേണ്ടത്. വി.ഐ.പി വാഹനങ്ങള്‍ക്ക് സ്‌ക്കൂളിനോട് ചേര്‍ന്നുള്ള ബി-വോക്ക് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
മറ്റൂരില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ മരോട്ടിച്ചോട് വഴി വേണം എം.സി.റോഡില്‍ പ്രവേശിച്ച് കാലടി, അങ്കമാലി പ്രദേശങ്ങളിലേക്ക് പോകാന്‍. 26 ന് നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് രജീഷ വിജയന്‍ ഉദ്ഘാടനം ചെയ്യും. ബെന്നി ബഹനാന്‍ എം.പി. അധ്യക്ഷത വഹിക്കും.