സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. സംസ്ഥാനത്ത് വേനല്‍രൂക്ഷമായതോടെ ദിനംപ്രതി വൈദ്യുതി ഉപഭോഗം കുതിച്ചുയരുകയാണ്.
ഇന്നാലെ മാത്രം കേരളത്തിൽ ഉപയോഗിച്ചത് 104.64 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ഇതോടെ വൈദ്യുതി സര്‍ചാര്‍ജ് സംസ്ഥാനത്ത് വര്‍ധിക്കുമെന്ന് ഉറപ്പാണ്. 256 കോടി രൂപയാണ് ഈ മാസം വൈദ്യുതി വാങ്ങാന്‍ ബോര്‍ഡ് അധികമായി ചെലവഴിച്ചത്.