വാട്സാപ്പ് സ്റ്റാറ്റസിലെ കിടിലൻ മാറ്റത്തെ കുറിച്ച് അറിയാം

വാട്സാപ്പ് സ്റ്റാറ്റസിലെ കിടിലൻ മാറ്റത്തെ കുറിച്ച് അറിയാം

ഡൽഹി : ഈ വർഷവും വാട്സാപ്പിലേക്ക് കിടിലൻ ഫീച്ചറുകളെത്തുമെന്ന് തന്നെയാണ് മെറ്റ വ്യക്തമാക്കുന്നത്. വാട്സാപ്പ് സ്റ്റാറ്റസിലാണ് പുതിയ മാറ്റം വരാൻ പോകുന്നത്. നിങ്ങളുടെ വാട്സാപ്പ് സ്റ്റാറ്റസിൽ ഇനിമുതൽ സു​ഹൃത്തുക്കളെ ടാ​ഗ് ചെയ്യാനാകും.

ഇൻസ്റ്റാ​ഗ്രാമിൽ സ്റ്റോറിയിൽ സുഹൃത്തുക്കളെ ​ടാ​ഗ് ചെയ്യുന്നപോലെ വാട്സ്ആപ്പ് സ്റ്റാറ്റസിലും ഈ ഫീച്ചർ എത്തിക്കാനാണ് മെറ്റയുടെ നീക്കം. ഉപയോക്താക്കൾക്ക് അവരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകളിൽ മറ്റുള്ളവരെ സ്വകാര്യമായി ടാഗ് ചെയ്തുകൊണ്ട് സംവദിക്കാൻ കഴിയുന്ന ഒരു പുതിയ ഫീച്ചറാണ് എത്തിക്കുക.

ഈ ഫീച്ചർ എത്തുന്നതോടെ സ്റ്റാറ്റസുകളിൽ നിങ്ങൾക്ക് ഇഷ്ടമുള്ളവരെ ടാ​ഗ് ചെയ്യാൻ കഴിയും. എന്നാൽ ഇത് മാറ്റാർക്കും കാണാൻ കഴിയില്ല. നിങ്ങൾ ടാ​ഗ് ചെയ്തിരിക്കുന്ന ആൾക്ക് മാത്രമാണ് ഇത് കാണാൻ കഴിയുക. സ്റ്റാറ്റസ് അപ്ഡേറ്റിൽ മറ്റുചില ഫീച്ചറുകളും വാട്സ്ആപ്പ് എത്തിക്കും.