ദമ്പതിമാരുടെയും വനിത സുഹൃത്തിന്റെയും മരണത്തിൽ ദുരൂഹതയേറുന്നു
കൊച്ചി : അരുണാചലിലെ ഹോട്ടലിൽ ദമ്പതിമാരെയും വനിതാ സുഹൃത്തിനെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. മരണാനന്തര ജീവിതവുമായി ബന്ധപ്പെട്ട അന്ധവിശ്വാസമാണോ ഇതിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. റൂമിൽനിന്ന് കണ്ടെത്തിയ ആത്മഹത്യ കുറിപ്പുകളും അവസാനനിമിഷം ഇന്‍റർനെറ്റിൽ തിരഞ്ഞതുമെല്ലാം നൽകുന്ന സൂചനയിതാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
മരിച്ച ദേവിയും ആര്യയും ഉറ്റ സുഹൃത്തുക്കളായിരുന്നു. സ്വകാര്യ സ്കൂളിൽ അധ്യാപികമാരായിരുന്നപ്പോഴാണ് ദേവിയും ആര്യയും സുഹൃത്തുക്കളായത്. ദേവി ജർമനും ആര്യ ഫ്രഞ്ചു മാണ് പഠിപ്പിച്ചിരുന്നത്. ആര്യയുടെ വിവാഹ ഒരുക്കങ്ങൾക്കിടെയാണ് മരണവാർത്ത വീട്ടുകാർ അറിയുന്നത്.