ചൂടിനെ ശമിപ്പിക്കാൻ മഴ വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദര കാലാവസ്ഥ വകുപ്പ്. 8 ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യതയുള്ളത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം തൃശൂർ എന്നീ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.
മൂന്ന് വരെ ഈ 8 ജില്ലകളിലും നാലാം തിയ്യതി തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിലും അഞ്ചിന് ആലപ്പുഴയിലും കോട്ടയത്തുമാണ് മഴയ്ക്ക് സാധ്യതയുള്ളത്.