കൊച്ചിയിൽ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ
കൊച്ചി: ലോഡ്ജ് മുറികൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ യുവാവും യുവതിയും പിടിയിൽ.
തൃശൂർ അരിപ്പാലം സ്വദേശി ആന്റണി സെൽവൻ(28) ഇരിങ്ങാലക്കുട സ്വദേശി എംയു അമീഷ(23) എന്നിവരാണ് കൊച്ചി സിറ്റി പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും 74 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടി.
കുന്നുംപുറം അമൃതാ ഹോസ്പിറ്റൽ റോഡിലെ ലോഡ്ജ് മുറികൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.