കുട്ടിയുടെ ശരീരത്ത് എഴുപതിലധികം മുറിവ്; രഹസ്യഭാഗങ്ങളിൽ വരെ മുറിവേറ്റു; നടന്നത് സമാനതകളില്ലാത്ത ക്രൂരത ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി
കാളികാവിലെ രണ്ടര വയസുകാരിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വരുമ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിൽ ഉള്ളത്. മർദ്ദ നത്തിൽ ബോധം പോയ കുഞ്ഞിനെ എറിഞ്ഞ് പരിക്കേൽപ്പിച്ചു. മർദ്ദനമേറ്റപ്പോൾ കുഞ്ഞി ന്റെ തലയിലുണ്ടായ രക്തസ്രാവമാണ് മരണ കാരണം. കുഞ്ഞിന്റെ ശരീര ത്തിൽ പഴയതും പുതിയതുമായ
എഴുപതിലധികം മുറിവുകളാണ് കണ്ടത്. കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തിയ മറിവുകളും കണ്ടെത്തിയിരുന്നു. രഹസ്യഭാഗങ്ങളിൽ വരെ മുറിവുകളേറ്റിട്ടുണ്ട്. ശരീരത്തിലേൽപ്പിച്ച പല പരിക്കുകൾക്കും പത്തു ദിവസത്തിലധികം പഴക്കമുണ്ട്. മർദ്ദനത്തിൽ മാരമായി പരിക്കേറ്റു വാരിയെല്ലുകളും പൊട്ടിയിരുന്നു.
ഫായിസിന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെ ഭാര്യ ഷഹാനത്തും മക്കളും സ്വന്തം വീട്ടിലാണ് ഏറെ നാളായി കഴിഞ്ഞിരുന്നത്. ഇതിനിടയിൽ ഇവരെ ഫായിസ് നിർബന്ധിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു. നേരത്തേയും ഫായിസിനെതിരെ ഷഹനത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. ഇത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. അമ്മയെ ഭീഷണിപ്പെടുത്താൻ വേണ്ടിയായിരുന്നു കുട്ടിയോട് ക്രൂരത. ലഹരിയിലായിരുന്നു ഇയാൾ ഇതെല്ല ചെയ്തതെന്നും സൂചനകളുണ്ട്.
സംഭവത്തിൽ ഫായിസിനെതിരേ കുട്ടിയു ടെ മാതാവും ബന്ധുക്കളുമാണ് പോലീസിൽ പരാതി നൽകിയത്. ഫായിസ് കുഞ്ഞിനെ മർദി ച്ച് കൊലപ്പെടുത്തിയതാണെന്ന ബന്ധുക്കളുടെ ആരോപണം ശരിവയ്ക്കുന്നതാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഫായിസിനെ പോലീസ് കസ്റ്റഡിയി ലെടുത്തു ഇയാൾക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കാളികാവ് പൊലീസ് മുഹമ്മദ് ഫായിസിനെതിരെ കേസ് എടുത്തിരിക്കുന്നത്.