സീബ്രാ വരകൾക്ക് ശാപ മോക്ഷം നൽകി കുട്ടി പോലീസ്…

രാമമംഗലം:സ്പർശനം ലഭിക്കാതെ കിടന്നിരുന്ന സീബ്ര വരകൾക്കു കാൽ സ്പർശനത്തിലൂടെ ശാപ മോക്ഷം നൽകി രാമമംഗലം ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ.റോഡുകളിൽ സീബ്ര വരകൾ ധാരാളം ഉണ്ടെങ്കിലും അത് നോക്കാതെ റോഡ് മുറിച്ച് കടക്കുന്നതും അപകടം സംഭവിക്കുന്നത് പതിവാകുന്നു.റോഡ് സുരക്ഷാ ഓഡിറ്റിൻ്റെ ഭാഗമായി കുട്ടികൾ കണ്ടെത്തിയ പ്രശ്നം പരിഹരിക്കാൻ നടത്തുന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്
രാമമംഗലം ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ നേതൃത്വത്തിൽ കുട്ടുകാരൻ ഗ്രൂപ്പ് എസ് സി എം എസ് റോഡ് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവരുടെ സഹകരണത്തോടെ നടത്തുന്ന സുരക്ഷിത് മാർഗ് പരിപാടിയുടെ ഭാഗമായിട്ടാണ് വ്യത്യസ്തമായ ബോധവൽക്കരണം നടത്തിയത്.
ചൂണ്ടി രാമമംഗലം റോഡിൽ കുടുംബനാട്ട് കടവിൽ എത്തിയ സുരക്ഷിത് മാർഗ് ക്ലബ് അംഗങ്ങൾ സമീപത്തുള്ള വ്യാപാരികളെയും യാത്രക്കാരെയും പൊതുജനങ്ങളെയും സീബ്രാ ലൈൻ ഉപയോഗിക്കണ്ട ആവശ്യകത ബോധ്യപ്പെടുത്തി.പൂത്രിക്ക കുടുംബനാട്ടു കടവിൽ അപകടങ്ങൾ നിരവധി ആണെന്ന് നാട്ടുകാർ പറഞ്ഞു.ഈ റോഡിൽ
അപകട മുന്നറിയിപ്പ് സംവിധാനങ്ങൾ എല്ലാം ഉണ്ടെങ്കിലും അശ്രദ്ധമായ ഡ്രൈവിംഗ് ആണ് പലപ്പോഴും അപകടം കാരണം എന്ന് നാട്ടുകാർ കൂട്ടി ചേർത്തു.
ബോധവൽക്കരണ പരിപാടികൾക്ക് മാനേജർ അജിത്ത് കല്ലൂർ,ഹെഡ്മിസ്ട്രസ്സ് സിന്ധു പീറ്റർ, പി ടി എ പ്രസിഡൻറ് രതീഷ് കലാനിലയം,കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർ ആയ അനൂബ് ജോൺ, സ്മിനു ചാക്കോ,ഡ്രിൽ ഇൻസ്ട്രക്ടർ സുരേഷ് ചന്ദ്രൻ, ഷാൽബി,വൈഗ അജിത്ത്,നന്ദന ശശി തുടങ്ങിയവർ നേതൃത്വം നൽകി.