”റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് ” തൊടുപുഴയിൽ

”റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് ” തൊടുപുഴയിൽ

സണ്ണി വെയ്ൻ, സൈജു കുറുപ്പ്, അപർണ്ണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നെട്ടൂരാൻ ഫിലിംസിന്റെ ബാനറിൽ സനൂബ് കെ യൂസഫ് നിർമ്മിക്കുന്ന ” റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് “എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴ, കാഞ്ഞാറിൽ ആരംഭിച്ചു.

നവാഗതനായ ഫെബി ജോർജ്ജ് സ്റ്റോൺ ഫീൽഡ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം സണ്ണി വെയ്ൻ നിർവ്വഹിച്ചു. സൈജു കുറുപ്പ് ആദ്യ ക്ലാപ്പടിച്ചു. അജയ് ഫ്രാൻസിസ് ജോർജ്ജ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ജോമോൻ ജോൺ, ലിന്റോ ദേവസ്യ, റോഷൻ മാത്യു എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.

കോ പ്രൊഡ്യൂസർ- തോമസ് ജോസ് മാർക്ക്സ്റ്റോൺ,
സംഗീതം-ഷാൻ റഹ്മാൻ,
പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്,
എഡിറ്റർ- അഭിഷേക് ജി.എ.
കല-ജിതിൻ ബാബു,
മേക്കപ്പ്-കിരൺ രാജ്,
വസ്ത്രലങ്കാരം-സമീറ സനീഷ്,
പോസ്റ്റർ ഡിസൈൻ- ഫെബിൻ ഷാഹുൽ,
വിഎഫ്എക്സ്-സന്ദീപ് ഫ്രാഡിയൻ,
സ്റ്റിൽസ്-റിഷ്ലാൽ ഉണ്ണികൃഷ്ണൻ,
ചീഫ് അസോസിയേറ്റ് ഡയറക്ടർ-റിയാസ് ബഷീർ,ഗ്യാസ് പി ജി,

“റോയി”എന്ന ചിത്രത്തിനു ശേഷം സനൂബ് കെ യൂസഫ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ” റിട്ടൺ ആന്റ് ഡയറക്ടഡ്  ബൈ ഗോഡ് “. പി ആർ ഒ-എ എസ് ദിനേശ്