യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാള: മാള വട്ടക്കോട്ട വെളിയംപറമ്പിൽ അച്ചുതൻ_ശ്രീദേവി ദമ്പതികളുടെ മകളും ബാംഗ്ളൂരു ഐടി കമ്പനി ജീവനക്കാരിയുമായ അനുശ്രീ (29) നെ ബാംഗ്ളൂരു വിവേക് നഗറിലെ വാടക വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം സുഹൃത്തുക്കൾ ഫോണിൽ വിളിച്ചപ്പോൾ മറുപടി കിട്ടാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ വീട്ടുടമയെ വിവരം അറിയിച്ചു. അദ്ദേഹം വിവേക് നഗർ പോലീസ്സിൻറെ സഹായത്തോടെ വീട് തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്മാർട്ടത്തിനു ശേഷം വ്യാഴാഴ്ച രാത്രി മൃതദേഹം വീട്ടിലെത്തിച്ചു. സംസ്ക്കാരം ഇന്ന് വെള്ളിയാഴ്ച രാവിലെ 11ന് കൊരട്ടി ശ്മശാനത്തിൽ. സഹോദരങ്ങൾ അമൽശ്രീ, ആദിദേവ്. മാനസിക രോഗത്തിന് ചികിത്സ നടത്തിയീട്ടുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു.