വിരാട് കോലി; 25 വർഷത്തിനിടെ ​ഗൂ​ഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ ക്രിക്കറ്റർ

വിരാട് കോലി; 25 വർഷത്തിനിടെ ​ഗൂ​ഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ ക്രിക്കറ്റർ

മൈതാനത്ത് റെക്കോർഡുകൾ തിരുത്തി മുന്നോട്ടു പോകുന്ന വിരാട് കോലി ഇപ്പോൾ മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ 25 വർഷത്തിനിടെ ​ഗൂ​ഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ ക്രിക്കറ്റർ വിരാട് കോലിയാണെന്നാണ് പുതിയ വിവരം. ഗൂഗിൾ ചൊവ്വാഴ്ചയാണ് അവരുടെ 25 വർഷത്തെ ചരിത്രത്തിൽ ഏറ്റവുമധികം തിരഞ്ഞ വിഷയങ്ങളുടെ പട്ടിക പുറത്തുവിട്ടത്.

2023-ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിലും കോലിയില്ല. ശുഭ്മാൻ ഗില്ലാണ് ഈ പട്ടികയിൽ ഒന്നാമത്. രണ്ടാം സ്ഥാനത്ത് ന്യൂസിലൻഡിന്റെ യുവതാരം രചിൻ രവീന്ദ്രയാണ്.