വന്ദനയുടെ കൊലപാതകം; ഗുരുതരമായ അനാസ്ഥ ഉണ്ടായതായി വെള്ളാപ്പള്ളി നടേശൻ
ഡോ വന്ദനയുടെ കൊലപാതകത്തിൽ ഗുരുതരമായ അനാസ്ഥ ഉണ്ടായതായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
കുറ്റം സംഭവിച്ചിട്ടുണ്ട്. സർക്കാർ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. വന്ദനയെ സംരക്ഷിക്കാൻ ആ സമയത്ത് ആരുമുണ്ടായില്ല എന്നത് സത്യമാണ്.
ഇനി ഒരു ഡോക്ടർക്കും ഈ അവസ്ഥ വരാതിരിക്കട്ടെയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.