കുതിച്ചുയർന്ന് പച്ചക്കറി വില: മുന്നൂറിലെത്തി വെളുത്തുള്ളി വില
രാജ്യത്ത് പച്ചക്കറി വില കുതിച്ചുയരുകയാണ്. എന്നാൽ ഇപ്പോൾ കത്തി കയറി വെളുത്തുള്ളി വില. 300 രൂപയോളം എത്തി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.മഴ കുറഞ്ഞതും ഉത്തരേന്ത്യയിൽ ചൂട് വർധിച്ചതുമാണ് വിലവർധനയ്ക്കു കാരണമാകുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. തമിഴ്നാട്ടിൽനിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞത്, കേരളത്തിലെ വില വർധനയ്ക്കു കാരണമായെന്നാണ് കച്ചവടക്കാർ പറയുന്നത്. കഴിഞ്ഞ വർഷം ജൂണിലുണ്ടായിരുന്നതിനേക്കാൾ വിലവർധനവാണ് ഈ വർഷം പച്ചക്കറി വിലയിൽ സംഭവിച്ചിരിക്കുന്നതെന്നും കച്ചവടക്കാർ പറയുന്നു.