കമ്പംമെട്ടില്‍ വെടിക്കെട്ടിനിടെ ഗുരുതര പൊള്ളലേറ്റയാള്‍ മരിച്ചു; മരണമടഞ്ഞത് ചേറ്റുകുഴി ചിറവക്കാട്ട് ജോബി

കമ്പംമെട്ടില്‍ വെടിക്കെട്ടിനിടെ ഗുരുതര പൊള്ളലേറ്റയാള്‍ മരിച്ചു; മരണമടഞ്ഞത് ചേറ്റുകുഴി ചിറവക്കാട്ട് ജോബി

കമ്പംമെട്ട് (ഇടുക്കി): പഴയകൊച്ചറ സെന്റ് ജോസഫ് ദേവാലയത്തിലെ തിരുനാളിന്റെ വെടിക്കെട്ടിനിടെ സ്കൂള്‍ക്കെട്ടിടത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന പടക്കശേഖരത്തിന് തീപിടിച്ച്‌ ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.

കൊച്ചറ ചേറ്റുകുഴി ചിറവക്കാട്ട് ജോബിയാ (39)ണ് മരിച്ചത്.ശരീരമാസകലം പൊള്ളലേറ്റ ജോബിയെ വിദഗ്ധചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ് മരണം സംഭവിച്ചത്. ഫെബ്രുവരി 1ന് രാത്രി 10.45-നായിരുന്നു അപകടം.

പള്ളിപ്പരിസരത്തെ മൈതാനത്താണ് വെടിക്കെട്ട് നടന്നത്. ഇതിനിടെ മൈതാനത്തിന് സമീപത്തെ സ്കൂള്‍ക്കെട്ടിടത്തില്‍ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു.
വെടിക്കെട്ട് നടന്ന സ്ഥലത്തുനിന്ന് തീപ്പൊരി തെറിച്ചാണ് അപകടമുണ്ടായതെന്ന് കരുതുന്നു.

സ്കൂള്‍ക്കെട്ടിടത്തിനടുത്താണ് ജോബി നിന്നിരുന്നത്.അനുമതിയില്ലാതെ സ്ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്തതിന് പള്ളിക്കമ്മിറ്റിക്കെതിരേ കമ്പംമെട്ട് പൊലീസ് കേസ് എടുത്തിട്ടുണ്ട്.

 

watch video vedikktt

 

അറിയാൻ..
അനധികൃത വെടിക്കെട്ടുകൾക്കെതിരെ കർശന നടപടികളുമായി പൊലീസ്: ഉത്സവങ്ങൾ നടക്കുന്ന ആരാധനാലയങ്ങളിൽ പരിശോധന കർശനമാക്കും

ശ്രദ്ധിക്കുക
ജില്ലാ ഭരണകൂടത്തിൻ്റെ അനുമതി കൂടാതെ സ്ഫോടകവസ്തുക്കൾ കൈവശം വയ്ക്കുന്നത് എക്സ്പ്ലോസീവ് ആക്ട് -1908 പ്രകാരം ഗുരുതര കുറ്റകൃത്യമാണ്.

ജാഗ്രത
ആരാധന ആലയങ്ങളോ മറ്റു സ്ഥാപനങ്ങളോ ആഘോഷ പരിപാടികളുടെ ഭാഗമായി വെടികെട്ട് (കമ്പകെട്ട്) നടത്തുന്നുണ്ടെങ്കിൽ
പൊലീസിൻ്റെ അനുമതിയും മതിയായ ലൈസൻസും സുരക്ഷാ സംവിധാനങ്ങളും ഒരുക്കണം. ഇല്ലാത്ത പക്ഷം അനധികൃതമായി സ്ഫോടക വസ്തു ഇനത്തിൽപെട്ട പടക്കങ്ങൾ കൈവശം സൂക്ഷിക്കുന്നതിനും ഇവ ഉപയോഗിച്ചതുമൂലം ആർക്കെങ്കിലും അപകടം സംഭവിച്ചാൽ 288,125 (b),3(5) BNS.3(a) R/W 4 of Explosive SubstancesAct1908,9 B(1)(b) of Explosive Act 1884. പ്രകാരം പൊലീസിന് കേസ് രജിസ്‌ററർ ചെയ്യാവുന്നതാണ്.അതിനാൽ എല്ലാവരും ഈ കാര്യത്തിൽ ജാഗ്രത പുലർത്തണം