ഉണ്ണിമുകുന്ദൻ ചിത്രം ” ജയ് ഗണേഷ് ” ഏപ്രിൽ 11-ന്.
ഉണ്ണിമുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” ജയ് ഗണേഷ് ” എന്ന ചിത്രത്തിന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു. 2024 ഏപ്രിൽ പതിനൊന്നിന് “ജയ് ഗണേഷ് “പ്രദർശനത്തിനെത്തുന്നു. മഹിമ നമ്പ്യാർ നായികയാവുന്ന ചിത്രത്തിൽ ജോമോൾ ഒരിടവേളക്ക് ശേഷം ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ രഞ്ജിത്ത് ശങ്കർ, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെൽവരാജ് നിർവ്വഹിക്കുന്നു.
എഡിറ്റർ-ഹരീഷ് പ്രതാപ്, സംഗീതം-ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ-തപസ് നായ്ക്, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരൂർ,പ്രൊഡക്ഷൻ ഡിസൈനർ-സൂരജ് കുറവിലങ്ങാട്, മേക്കപ്പ്-റോണക്സ് സേവ്യർ,കോസ്റ്റ്യൂംസ്-വിപിൻ ദാസ്,സ്റ്റിൽസ്- നവീൻ മുരളി, ഡിസൈൻസ്-ആന്റണി സ്റ്റീഫൻ, അസോസിയേറ്റ് ഡയറക്ടർ-അനൂപ് മോഹൻ എസ്,ഡിഐ-ലിജു പ്രഭാകർ,വിഎഫ്എക്സ്-ഡിടിഎം, പ്രൊമോഷൻ കൺസൽട്ടന്റ്-വിപിൻ കുമാർ,ടെൻ ജി മീഡിയ,പി ആർ ഒ-എ എസ് ദിനേശ്