സൈബർ അധിക്ഷേപത്തിനെതിരെ ഉമ്മൻ ചാണ്ടിയുടെ മകൾ, മറിയ ഉമ്മൻ ചാണ്ടി പൊലീസിൽ പരാതി നൽകി.
പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തനിക്കെതിരെ വ്യാപകമായി സോഷ്യൽ മീഡിയകളിൽ സൈബർ ആക്രമണം നടക്കുന്നുവെന്നാണ് ഡി ജി പിക്ക് നൽകിയ പരാതിയിലെ ആരോപണം.
സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ സി പി എം സൈബർ സംഘങ്ങളാണെന്നും മറിയ പരാതിയിൽ ആരോപിക്കുന്നു.
നേരത്തെ ഉമ്മൻ ചാണ്ടിയുടെ ഇളയ മകൾ അച്ചു ഉമ്മനും സൈബർ ആക്രമണത്തിനെതിരെ പരാതി നൽകിയിരുന്നു. ഈ പരാതിയിന്മേൽ കേസ് എടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.
സെക്രട്ടറിയേറ്റിലെ മുൻ അഡീഷണൽ സെക്രട്ടറിയും ഇടത് സംഘടനാ നേതാവുമായിരുന്ന നന്ദകുമാർ കൊളത്താപ്പിളളിക്കെതിരെ കേസെടുത്തത് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പോസ്റ്റിട്ടതിനാണ്.
അച്ചുവിന്റെ പരാതിയിൽ കേസെടുത്തത്. പരാതിക്ക് പിന്നാലെ നന്ദകുമാർ ക്ഷമാപണം നടത്തിയിരുന്നു.