സ്ത്രീയെ അസഭ്യം പറഞ്ഞ് ആക്രമിച്ച് മാനഹാനി വരുത്തിയ കേസ്സിൽ രണ്ട് പ്രതികളെ റിമാൻഡ് ചെയ്തു.

മാള : ഇക്കഴിഞ്ഞ ഞായറാഴ്ച സ്ത്രീയെ വഴിയിൽ തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞ് മാനഹാനി വരുത്തി സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വടമ അഷ്ടമിച്ചിറ സ്വദേശികളായ കാത്തോളി വീട്ടിൽ വൈശാഖ് 29, കല്ലിങ്ങപ്പുറം വീട്ടിൽ സുഷൻ 42 എന്നിവരെ മാള പോലീസ്സ് സ്റ്റേഷൻ ഇൻസ്പെക്ടർ സജിൻ ശശിയുടെ നേതൃത്വത്തിൽ എസ്ഐ മാരായ മുഹമ്മദ് ബാഷി, കെആർ സുധാകരൻ, എഎസ്ഐ നജീബ്, സീനിയർ സിപിഒ മാരായ അഭിലാഷ്, ദിബീഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വൈശാഖിൻറെ കൂടെ ഒരു യുവതിയെ കണ്ട വിവരം വൈശാഖിൻറെ അമ്മയോടും യുവതിയുടെ വീട്ടിലും സ്ത്രീ അറിയച്ചിരുന്നു. അതിൻറെ വൈരാഗ്യമാണ് പ്രതികൾ പരാതിക്കാരായ സ്ത്രീയെ വഴിയിൽ തടഞ്ഞു നിർത്തി അസഭ്യം പറയുകയും ആക്രമിച്ച് മാനഹാനി വരുത്തുകയും ചെയ്തത്. വൈശാഖിനെതിരെ മാള പോലീസ് സ്റ്റേഷനിൽ അഞ്ച് അടിപിടി കേസ്സും സുഷനെതിരെ മാള പോലീസ്സ് സ്റ്റേഷനിൽ ഒരു അടിപിടി കേസ്സും ഉണ്ടെന്ന് പോലീസ് അറിയിച്ചു.