തെക്കന്‍ ജില്ലകളില്‍ കനത്ത മഴ : ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

തെക്കന്‍ ജില്ലകളില്‍ കനത്ത മഴ : ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് പുറപ്പെടേണ്ട പാലക്കാട് – തിരുന്നല്‍വേലി എക്‌സ്പ്രസ്(16792), തിരുവനന്തപുരം – തിരിച്ചിറപ്പിള്ളി എക്‌സ്പ്രസ്(22628), തിരിച്ചിറപ്പിള്ളി- തിരുവനന്തപുരം എക്‌സ്പ്രസ്(22627), 16322 കോയമ്പത്തൂര്‍-നാഗര്‍കോവില്‍ എക്‌സ്പ്രസ് എന്നിവ അടക്കം 23 ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി.