കൊല്ലത്തുനിന്ന് കാണാതായ മൂന്ന് വിദ്യാര്‍ത്ഥികളെ കണ്ടെത്തി.

കൊല്ലത്തുനിന്ന് കാണാതായ മൂന്ന് വിദ്യാര്‍ത്ഥികളെ കണ്ടെത്തി.

 

കണ്ണൂരില്‍ തീവണ്ടിയില്‍ നിന്നാണ് പിടികൂടിയത്. ഒരു പെണ്‍കുട്ടിയടക്കം മൂന്നുപേര്‍ തിരുവനന്തപുരം – മുംബൈ നേത്രാവതി എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു.

 

ഓച്ചിറ, ചവറ പോലീസ് സ്റ്റേഷനുകളില്‍ കാണാതായതായി പരാതിയുണ്ടെന്ന് കണ്ണൂര്‍ റെയില്‍വേ പോലീസ് അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് നേത്രാവതി എക്‌സ്പ്രസിന്റെ എ.സി. കോച്ചിലേക്ക് (ബി-ആറ്) ഷൊര്‍ണൂരില്‍നിന്ന് ഇവര്‍ ഓടിക്കയറുകയായിരുന്നു.

 

ടിക്കറ്റ് പരിശോധകന്‍ ഇവരുടെ ടിക്കറ്റ് പരിശോധിച്ചു. തൃശ്ശൂരില്‍നിന്ന് ഗോവയിലേക്കുള്ള സാധാരണ ടിക്കറ്റായിരുന്നു.

എ സിയില്‍ അധികം നിരക്ക് വരുമെന്നും ജനറല്‍ കോച്ചിലേക്ക് മാറാനും ടി ടി ഇ പറഞ്ഞു.

വിദ്യാര്‍ത്ഥികളുമായി സംസാരിച്ചപ്പോള്‍ സംശയം തോന്നിയ ടി ടി ഇ വിവരം റെയില്‍വേ പോലീസിനെ അറിയിച്ചു. പോലീസ് വിശദമായി സംസാരിച്ചപ്പോഴാണ് മൂന്നുപേരും ഗോവ കാണാന്‍ നാടുവിട്ടതാണെന്ന് മനസ്സിലായത്.

കണ്ണൂരിലിറക്കിയ ഇവരെ ചൈല്‍ഡ്ലൈനിന്റെ നിര്‍ദേശപ്രകാരം സംരക്ഷിതകേന്ദ്രത്തില്‍ പാര്‍പ്പിച്ചതായി പോലീസ് അറിയിച്ചു. കൊല്ലത്തുനിന്ന് പോലീസ് കണ്ണൂരിലെത്തും.