പേരക്കുട്ടിയെ ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ ഫ്ലക്സ് കട്ടർ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി റിമാന്റിലേക്ക്

വാടാനപ്പള്ളി : തളിക്കുളം എടശ്ശേരി സ്വദേശിയായ കാട്ടിരംകുന്ന് വീട്ടിൽ ബാബു (59 ) എന്നയാളുടെ മകളുടെ മകനുമായി പ്രതി തർക്കത്തിൽ ഏർപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ വാടാനപ്പള്ളി ഭഗവതി ക്ഷേത്രത്തിനു മുൻവശം വെച്ച് ഇന്നലെ വൈകീട്ട് 8.00 മണിയോടെ ഫ്ലക്സ് കട്ടർ കത്തി കൊണ്ട് കുത്തി ഗുരുതര മുറിവേൽപിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് വാടാനപ്പള്ളി തൃത്തല്ലൂർ സ്വദേശിയും നിലവിൽ വടക്കേക്കാട് താമസിച്ചുവരുന്ന മേത്തശ്ശേരി വീട്ടിൽ സലീഷ് (41 ) എന്നയാളെയാണ് വാടാനപ്പിള്ളി പോലീസ് പിടികൂടിയത്.
സംഭവത്തിൽ പരിക്കേറ്റ ബാബു തൃശ്ശൃർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ റെഡ് സോൺ ICU വിൽ ചികിത്സയിൽ ആണ്. ചികിത്സയിൽ ഇരിക്കെ ആശുപത്രിയിൽ വെച്ച് ഇന്ന് പുലർച്ചെ പറഞ്ഞ പരാതിയുടെ അടിസ്ഥാനത്തിൽ വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തു.
സലീഷിന് വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ 3 അടിപിടിക്കസുകളുണ്ട്.
വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എൻ ബി ഷൈജു, സബ് ഇൻസ്പെക്ടർമാരായ ശ്രീലക്ഷ്മി.എസ് .എം , തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഫിറോസ് , രാജ് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ അലി , അമൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.