യൂത്ത് കോണ്‍ഗ്രസ് സമരത്തില്‍ നഷ്ടം 2.5 ലക്ഷമെന്നു പൊലീസ്
യൂത്ത് കോണ്‍ഗ്രസ് സമരത്തില്‍ നഷ്ടം രണ്ടര ലക്ഷമെന്നു പൊലീസ്. 2.5 ലക്ഷം രൂപയുടെ പൊലീസ് മുതല്‍നശിപ്പിച്ചതായാണ് കണക്ക്.
വിവിധ എഫ് ഐ ആറുകളില്‍ രജിസ്റ്റര്‍ ചെയ്ത കണക്കാണിത്. നാശനഷ്ടം സംഭവിച്ചത് പൊലീസിന്റെ മൂന്ന് വാഹനങ്ങള്‍ക്കാണ്. ഇതില്‍ പിങ്ക് പൊലീസിന്റെ വാഹനവും ഉള്‍പ്പെടും.
ലാത്തിയും ഫൈബര്‍ ഷീല്‍ഡും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ക്കും നാശനഷ്ടമുണ്ടായി. പൊതുമുതല്‍ നശിപ്പിച്ചത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ് എടുത്തത്.