പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ മെഡിക്കൽ ബോർഡ് യോഗം ഇന്ന് ചേരും.

പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ മെഡിക്കൽ ബോർഡ് യോഗം ഇന്ന് ചേരും.

 

പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പൊലീസ് റിപ്പോർട്ട് വിശകലനം ചെയ്യാൻ മെഡിക്കൽ ബോർഡ് ഇന്ന് യോഗം ചേരും. ജില്ലാ മെഡിക്കൽ ഓഫീസറുടെ അധ്യക്ഷതയിൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം.

അന്വേഷണ ഉദ്യോഗസ്ഥൻ, പബ്ലിക് പ്രോസിക്യൂട്ടർ, റേഡിയോളജിസ്റ്റ്, ഫോറൻസിക്, ജനറൽ സർജറി വിഭാഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.ആഗസ്റ്റ് ഒന്നിന് ചേരാനിരുന്ന മെഡിക്കൽ ബോർഡ് റേഡിയോളജിസ്റ്റിനെ ലഭ്യമാകാത്തതിനെ തുടർന്നാണ് മാറ്റിവച്ചത്.

കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ചാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇത് മെഡിക്കൽ ബോർഡ് വിശകലനം ചെയ്യും. തുടർന്ന് നടപടികൾ ശുപാർശ ചെയ്യും.