ടി 20 ലോകകപ്പ്- അഫ്ഗാനെ തോൽപ്പിച്ച് ഫൈനലിലേക്ക് ദക്ഷിണാഫ്രിക്ക

ടി 20 ലോകകപ്പ്- അഫ്ഗാനെ തോൽപ്പിച്ച് ഫൈനലിലേക്ക് ദക്ഷിണാഫ്രിക്ക

അഫ്ഗാനിസ്ഥാനെ തകർത്ത് ദക്ഷിണാഫ്രിക്ക ചരിത്രം കുറിച്ച് ലോകകപ്പ് ഫൈനലിൽ. ഒമ്പത് വിക്കറ്റിനാണ് ജയം. ആദ്യ ബാറ്റ് ചെയ്ത അഫ്ഗാനെ 56 റണ്‍സിന് ഓള്‍ഔട്ടാക്കിയ എയ്ഡന്‍ മാര്‍ക്രവും സംഘവും അനായാസം ലക്ഷ്യം കണ്ടു. 8.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ടീം ലക്ഷ്യത്തിലെത്തി. ലോകകപ്പില്‍ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തുന്നത്. ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാൻ ഉയർത്തിയ 57 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് 8.5 ഓവറിൽ ദക്ഷിണാഫ്രിക്കയെത്തി.

ഫൈനൽ പോരാട്ടത്തിൽ ഇന്ത്യ– ഇംഗ്ലണ്ട് സെമിയിലെ വിജയികളെ ദക്ഷിണാഫ്രിക്ക നേരിടും.