കോഴിക്കോട് ജില്ലയില്‍ വീണ്ടും നിപ വൈറസ് ബാധയെന്ന് സംശയം.

കോഴിക്കോട് ജില്ലയില്‍ വീണ്ടും നിപ വൈറസ് ബാധയെന്ന് സംശയം.

ജില്ലയില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചു.

കഴിഞ്ഞ ദിവസം രണ്ട് പേര്‍ പനി ബാധിച്ച് സ്വകാര്യ ആശുപത്രികളിൽ മരിച്ചിരുന്നു. ഇതിൽ ഒരാളുടെ ബന്ധുക്കളും തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇവരുടെ പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവായതിന്റെ അടിസ്ഥാനത്തിലാണ് നിപ സംശയിക്കുന്നതും.

സാമ്പിളുകൾ വീണ്ടും വിശദമായ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇതിന്റെ ഫലത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ നിപയാണോ എന്നതിൽ സ്ഥിരീകരണം ലഭിക്കുകയുള്ളൂ. ഇതിന് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.

മരിച്ച വ്യക്തികളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആരോഗ്യ വകുപ്പ് പുറത്തു വിട്ടിട്ടില്ല.