മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസിൽ സുരേഷ് ഗോപിക്ക് പോലീസ് നോട്ടീസ്
ഈ മാസം 18 ന് മുമ്പ് ഹാജരാകണമെന്നാണ് ആവശ്യം. നടക്കാവ് പൊലീസാണ് നോട്ടീസ് നല്‍കിയത്.
കോഴിക്കോട് കെ.പി.എം ട്രൈസെൻഡ ഹോട്ടലിന് മുന്നില്‍ വാര്‍ത്തക്കായി ബൈറ്റ് എടുക്കുമ്പോഴായിരുന്നു സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയത്.
ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവയ്ക്കുകയായിരുന്നു.
ഇവര്‍ ഒഴിഞ്ഞുമാറിയെങ്കിലും നടൻ വീണ്ടും ഈ പ്രവര്‍ത്തി ചെയ്യുകയായിരുന്നു.
ഇതോടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് കൈപിടിച്ചു മാറ്റേണ്ടതായി വന്നു.