സണ്ണി വെയ്ൻ ചിത്രം റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് പൂർത്തിയായി.

സണ്ണി വെയ്ൻ ചിത്രം റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് പൂർത്തിയായി.

 

നെട്ടൂരാൻ ഫിലിംസിന്റെ ബാനറിൽ സനൂബ് കെ യൂസഫ് നിർമ്മിക്കുന്ന സണ്ണി വെയ്ൻ ചിത്രം ” റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് “എന്ന ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയിൽ പൂർത്തിയായി.

നവാഗതനായ ഫെബി ജോർജ്ജ് സ്റ്റോൺ ഫീൽഡ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഫ്രാൻസിസ് ജോർജ്ജ് നിർവ്വഹിക്കുന്നു. സണ്ണി വെയ്ൻ,സൈജു കുറുപ്പ്,അപർണ്ണ ദാസ് എന്നിരാണ് പ്രധാന കഥാപാത്രങ്ങൾ. ജോമോൻ ജോൺ, ലിന്റോ ദേവസ്യ, റോഷൻ മാത്യു എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.

കോ പ്രൊഡ്യൂസർ-തോമസ് ജോസ് മാർക്ക്സ്റ്റോൺ, സംഗീതം-ഷാൻ റഹ്മാൻ, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്,എഡിറ്റർ- അഭിഷേക് ജി.എ. , കല-ജിതിൻ ബാബു, മേക്കപ്പ്-കിരൺ രാജ്, വസ്ത്രലങ്കാരം-സമീറ സനീഷ്, പോസ്റ്റർ ഡിസൈൻ- ഫെബിൻ ഷാഹുൽ, വിഎഫ്എക്സ്-സന്ദീപ് ഫ്രാഡിയൻ, സ്റ്റിൽസ്-റിഷ്ലാൽ ഉണ്ണികൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-റിയാസ് ബഷീർ, ഗ്രാഷ് പി ജി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സനൂപ് ചങ്ങനാശ്ശേരി.പി ആർ ഒ-എ എസ് ദിനേശ്

“റോയി”എന്ന ചിത്രത്തിനു ശേഷം സനൂബ് കെ യൂസഫ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ്
റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് “.