തിരുവനന്തപുരം കാട്ടാക്കട ആനാകോട് നിന്ന് വിദ്യാർത്ഥിയെ കാണാതായി.
കത്ത് എഴുതിവെച്ചശേഷം ആണ് കുട്ടി വീട് വീട്ടിറങ്ങിയത്.”ഞാൻ പോകുന്നു എന്റെ കളർ പെൻസിൽ കൂട്ടുകാരന് നൽകണമെന്നും കത്തിലുണ്ട്. പതിമൂന്നുകാരനെയാണ് പുലർച്ചെ മുതൽ കാണാതായത്. കാട്ടാക്കട ആനാകോട് സ്വദേശിയാണ്.
മാതാപിതാക്കൾ കാട്ടാക്കട പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കാട്ടാക്കട പോലീസ് അന്വേഷണം ആരംഭിച്ചു.
വീടിന് സമീപത്തുള്ള സി സി ടിവിയിൽ കുട്ടി കുടചൂടി നടന്നു പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്