20000/- (ഇരുപതിനായിരം) രൂപയോളം വില വരുന്ന 5 സൈക്കിളുകൾ മോഷ്ടിച്ച കേസിൽ യുവാവ് റിമാന്റിലേക്ക്

കൊടുങ്ങല്ലൂർ : ആനാപ്പുഴ അഞ്ചാങ്ങാടിയിൽ പ്രവർത്തിക്കുന്ന സൈക്കിൾ വർക്ക് ഷേപ്പിൽ നിന്നും 20000/- (ഇരുപതിനായിരം) രൂപയോളം വില വരുന്ന 5 സൈക്കിളുകൾ മോഷ്ടിച്ച് കൊണ്ട് പോയ സംഭവത്തിനാണ് ആനാപ്പുഴ സ്വദേശിയായ അക്ഷയ്കുമാർ (21 ) എന്നയാളെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. അക്ഷയ് കുമാറിന്റെ കുറ്റ സമ്മത മൊഴി പ്രകാരം മോഷ്ടിച്ച് 5 സൈക്കിളുകൾ ചാപ്പാറ, ചേരമാൻ പള്ളി, കസ്തൂരി വളവ്, ആനാപ്പുഴ എന്നിവിടങ്ങളിൽ നിന്ന് കണ്ടെടുത്തു.
മേത്തല എൽത്തുരുത്ത് സ്വദേശിയായ മുല്ലശ്ശേരി വീട്ടിൽ ശശി (68 ) എന്നയാളുടെ സൈക്കിൾ ഷോപ്പിൽ നിന്നാണ് വിവിധയാളുകൾ നന്നാക്കാനായി കൊടുത്തിരുന്നതും വർക്ക് ഷേപ്പിന് മുൻവശത്ത് സൂക്ഷിച്ചിരുന്നതുമായ 5 സൈക്കിളുകൾ 20-04-2024 തിയ്യതി വൈകീട്ട് 06.00 മണിക്കും 29-04-2025 തിയ്യതി രാവിലെ 09.00 മണിക്കും ഇടയിലാണ് മോഷ്ടിച്ചത്. ഈ ദിവസങ്ങളിൽ സൈക്കിൾ വർക്ക് ഷേപ്പ് തുറന്നിരുന്നില്ല. 29-04-2025 തിയ്യതി രാവിലെ വർക്ക് ഷോപ്പ് തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തത് പ്രകാരം FIR രജിസ്റ്റർ ചെയ്യുകയായിരുന്നു.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ സജിൽ, തോമസ്, സി പി ഒ മാരായ ഷിജിൻ നാഥ്, സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.