പിറവത്ത്‌ രണ്ട്സ്മാർട്ട്‌ അങ്കണവാടി പ്രവർത്തനം ആരംഭിച്ചു : മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

പിറവത്ത്‌ രണ്ട്സ്മാർട്ട്‌ അങ്കണവാടി പ്രവർത്തനം ആരംഭിച്ചു : മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

പിറവം: കൊച്ചുകൂട്ടുകാർക്ക് ഉത്സാഹത്തോടെ പഠിക്കാനും കളിക്കാനും പിറവത്ത് രണ്ട് സ്മാർട്ട് അങ്കണവാടികൾകൂടി പ്രവർത്തനം ആരംഭിച്ചു.
പിറവം നഗരസഭയിൽ കക്കാട് 3,4 ഡിവിഷനുകളിലെ 56,59 നമ്പർ സ്‌മാർട്ട് അങ്കണവാടികളാണ് പ്രവർത്തനം ആരംഭിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു അനൂപ് ജേക്കബ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ് മുഖ്യാതിഥിയായി.

നഗരസഭാ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു, നഗരസഭാ വൈസ് ചെയർമാൻ കെ.പി സലീം,ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് സ്മിത എൽദോസ്,സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. ബിമൽ ചന്ദ്രൻ, ജൂബി പൗലോസ്, ഷൈനി ഏലിയാസ് കൗൺസിലർമാരായ പ്രീമ സന്തോഷ്,ഷെബി ബിജു, ഡോ. അജേഷ് മനോഹർ ,ഗിരീഷ്കുമാർ പി,ഏലിയാമ്മ ഫിലിപ്പ്,രാജു പാണാലിക്കൽ,ഡോ. സഞ്ജിനി പ്രതീഷ്,ജോജിമോൻ ചാരുപ്ലാവിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
സംസ്ഥാനത്താകെ 30 സ്മാർട്ട് അങ്കണവാടികളുടെ ഉദ്ഘാടനമാണ് നടന്നത്. 27.64 ലക്ഷം രൂപവീതം ചെലവിട്ടാണ് രണ്ട്അങ്കണവാടികളും നിർമിച്ചിട്ടുള്ളത്. 70ശതമാനം സംസ്ഥാന ഫണ്ടും 30 ശതമാനം തദ്ദേശ ഫണ്ടുമാണ്.ഇരുനിലകളിലായി പഠനമുറി, വിശ്രമമുറി, ഭക്ഷണമുറി, അടുക്കള, സ്റ്റോർ റൂം, ഇൻഡോർ-ഔട്ട്ഡോർ കളി സ്ഥലം, ഹാൾ, പൂന്തോട്ടം തുടങ്ങിയ സൗകര്യങ്ങളാണ് സ്മാർട്ട് അങ്കണവാടികളിൽ ഒരുക്കിയിട്ടുള്ളത്. പിറവം നഗരസഭയുടെ നേതൃത്വത്തിൽ ശിശുക്ഷേമ രംഗത്ത്‌ മികച്ച പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. നഗരസഭയിൽ രണ്ട് സ്മാർട്ട്‌ അംഗൻവാടി കൂടി അനുമതിയായിട്ടുണ്ട്