സഹൽ അബ്ദുൽ സമദ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു.

സഹൽ അബ്ദുൽ സമദ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു.

കൊൽക്കത്ത വമ്പൻമാരായ മോഹൻ ബഗാൻ സൂപ്പർ‌ ജയന്റ്സ് അഞ്ച് വർഷത്തെ കരാറിലാണ് സഹലിനെ സ്വന്തമാക്കിയത്.

ബഗാൻ താരം പ്രീതം കോട്ടാൽ മൂന്നു വർഷത്തെ കരാറിൽ ബ്ലാസ്റ്റേഴ്സിലെത്തും.

ട്രാൻസ്ഫര്‍ ഫീയായി 90 ലക്ഷം രൂപയാണു കേരള ബ്ലാസ്റ്റേഴ്സിനു ലഭിക്കുക.

2017 മുതൽ ബ്ലാസ്റ്റേഴ്സ് നിരയിലുള്ള സഹൽ 2 വർഷം കൂടി കരാർ ബാക്കി നിൽക്കെയാണു ടീം വിടുന്നത്.

താരത്തിനു പ്രതിഫലമായി 2.5 കോടി രൂപയാണു ബഗാന്റെ വാഗ്ദാനം.

ബ്ളാസ്റ്റേഴ്സ് ജഴ്സിയില്‍ പത്ത് ഗോളുകള്‍ നേടിയ സഹല്‍ എട്ട് അസിസ്റ്റുകളും നടത്തിയിട്ടുണ്ട്.