വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായ കലാപരിശീലന പരിപാടിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ആർ എൽ വി രാമകൃഷ്ണൻ നിർവഹിച്ചു

വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായ കലാപരിശീലന പരിപാടിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ആർ എൽ വി രാമകൃഷ്ണൻ നിർവഹിച്ചു

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാന സാംസ്കാരിക വകുപ്പുമായി ചേർന്ന് നടപ്പിലാക്കുന്ന വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായ കലാപരിശീലന പരിപാടിയുടെ ബ്ലോക്ക് തല ഉദ്ഘാടനം പ്രശസ്ത നർത്തകനും നൃത്താ അധ്യാപകനുമായ ഡോ. ആർ എൽ വി രാമകൃഷ്ണൻ നിർവഹിച്ചു. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുധ ദിലീപിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. അസ്മബി ലത്തീഫ് പദ്ധതി വിശദീകരണം നടത്തി .
പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ എസ് തമ്പി .പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലിജി രതീഷ് ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ സുരേഷ് അമ്മനത്ത് മെമ്പർമാരായ വിജയലക്ഷ്മി വിനയചന്ദ്രൻ ,ശ്രീമതി രഞ്ജിനി ടീച്ചർ, സുമിത ദിലീപ് അധ്യാപകരായ കൃഷ്ണേന്ദു, ശ്രുതി തുടങ്ങിയവർ സംബന്ധിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ ഉണ്ണികൃഷ്ണൻ കുറ്റിപറമ്പിൽ സ്വാഗതവും സെക്രട്ടറി പി എം ഹസീബ് അലി നന്ദിയും പറഞ്ഞു