ബോളിവുഡ് നടി ഇസ്രായേലിൽ കുടുങ്ങിയതായി റിപ്പോർട്ട്
ഇസ്രായേലിൽ ഹമാസ് ആക്രമണത്തിൽ 300 ഓളം മരണം, 1500 ഓളം പേർക്ക് പരിക്ക്.
ഇസ്രായേൽ തിരിച്ചടിയിൽ 232 ലധികം പേർ മരിച്ചതായി റിപ്പോർട്ട്. 2000 ത്തോളം പേർക്ക് പരിക്ക്.
ഇസ്രായേലിൽ ബോളിവുഡ് നടി കുടുങ്ങിയതായി റിപ്പോർട്ട്. ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എത്തിയ നുസ്രത്ത് ബറൂച്ചയാണ് കുടുങ്ങിയത്.
കേരളത്തിൽ നിന്നുള്ള യാത്രാ സംഘത്തിലെ 40 പേർ അടക്കം നിരവധി മലയാളികൾ ഇസ്രായേലിൽ ഉണ്ട്. ഇവരെല്ലാം സുരക്ഷിതരാണന്നാണ് വിവരം.