രാഹുൽ ഗാന്ധി വയനാട് ഒഴിയും; റായ്ബറേലി നിലനിർത്തും
രാഹുൽ ഗാന്ധി വയനാട് ഒഴിയും. റായ്ബറേലി സീറ്റ് നിലനിർത്താൻ പ്രവർത്തക സമിതിയിൽ ധാരണ. തീരുമാനം ഉടൻ കേരള നേതൃത്വത്തെ അറിയിക്കും. ഔദ്യോഗിക പ്രഖ്യാപനം പിന്നീട്. മണ്ഡല സന്ദർശനത്തിനുശേഷമായിരിക്കും തീരുമാനം അറിയിക്കുക. പ്രിയങ്ക ഗാന്ധി കേരളത്തിൽ മത്സരിക്കില്ല. കേരളത്തിലെ നേതാക്കളെ പരിഗണിക്കാൻ സാധ്യത.
അമേഠി, റായ്ബറേലി എന്നിവിടങ്ങളിലൊന്നിൽ ഗാന്ധി കുടുംബാംഗമില്ലാത്ത സ്ഥിതി സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ റായ്ബറേലി രാഹുൽ നിലനിർത്തണമെന്നാണ് പാർട്ടിയിലെ ഭൂരിപക്ഷാഭിപ്രായം.