കേരള ബ്ലാസ്റ്റേഴ്സ് സെലക്ഷൻ ട്രയൽസ് നടക്കുന്ന സ്കൂളിന്റെ ഗേറ്റ് എംഎല്‍എ പൂട്ടി
കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ടീമിന്റെ സെലക്ഷൻ ട്രയൽസ് നടക്കുന്ന സ്കൂളിന്റെ ഗേറ്റ് പൂട്ടി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ പി വി ശ്രീനിജന് എംഎല്‍എ.
സെലക്ഷന് ട്രയൽസ് നടക്കേണ്ട കൊച്ചി പനമ്പിള്ളി നഗർ സ്കൂളിന്റെ ഗേറ്റാണ് എം.എൽ.എ എത്തി പൂട്ടിയത്.
നൂറിലധികം കുട്ടികൾ പുലർച്ചെ മുതൽ ഗേറ്റിന് മുന്നില്‍ സെലക്ഷനില്‍ പങ്കെടുക്കാനായി കാത്തു നില്‍ക്കുമ്പോഴാണ് തടസവുമായി പി.വി.ശ്രീനിജൻ എം.എൽ.എ എത്തി ഗേറ്റ് പൂട്ടിയത്.
സ്പോർട്സ് കൗൺസിലിന് ലഭിക്കേണ്ട വാടക ലഭിക്കാത്തതുകൊണ്ടാണ് ഗേറ്റ് പൂട്ടിയതെന്ന് എംഎൽഎ പറഞ്ഞു.
കഴിഞ്ഞ എട്ടുമാസത്തെ വാടകയായ 8 ലക്ഷം രൂപ കുടിശ്ശികയുണ്ടെന്നും എംഎൽഎ പറഞ്ഞു.
വാടക കുടിശ്ശിക തീർക്കണം എന്നാവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്സിന് കത്ത് അയച്ചിരുന്നുവെന്നും പ്രതികരണം ഉണ്ടായില്ലെന്നും എംഎല്‍എ പറഞ്ഞു.