ഉപതെരഞ്ഞെടുപ്പിന് പുതുപ്പള്ളി സജ്ജം; ഒരുക്കം പൂർത്തീകരിച്ചു
സെപ്റ്റംബർ അഞ്ചിനു നടക്കുന്ന പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കം പൂർത്തീകരിച്ചതായി ജില്ലാതെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയും ജില്ലാ പൊലീസ് മേധാവി കെ. കാർത്തികും അറിയിച്ചു.
സുതാര്യവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനുള്ള എല്ലാ നടപടികളും ഒരുക്കങ്ങളും നടത്തിയിട്ടുണ്ട് എന്ന് കോട്ടയം കളക്ട്രേറ്റിൽ നടന്ന വാർത്താസമ്മേളനത്തിൽ ആറിയിച്ചു
സെപ്റ്റംബർ അഞ്ചിന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.
ഏഴു സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.