നിർദ്ധനയായ പെൺകുട്ടിക്ക് മാധവാമൃതം ട്രസ്റ്റ്  വഴി മംഗല്യം

നിർദ്ധനയായ പെൺകുട്ടിക്ക് മാധവാമൃതം ട്രസ്റ്റ്  വഴി മംഗല്യം

മാള: വടമ മാധവമൃതം ട്രസ്റ്റ് വഴി  നിർദ്ധനയായ പെൺകുട്ടിക്ക് മംഗല്യം.  എളന്തിക്കര വൈലിപറമ്പിൽ ബിനീഷ്_കുമാരി ദമ്പതികളുടെ  മകൾ അമ്മു മോളുടേയും.  മോനടി കോടാലി കാരക്കട വീട്ടിൽ ശശിധരൻ_ പ്രിയ ദമ്പതികളുടെ മകൻ ശിവപ്രസാദും തമ്മിലുള്ള വിവാഹമാണ് വടമ മാധാവാമൃതം ട്രസ്റ്റിൻറെ നേതൃത്വത്തിൽ  കെട്ടിട സമുച്ചയത്തിലെ പ്രത്യേകം നിർമ്മിച്ച പന്തലിൽ നടത്തിയത്.  മാള പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ബാബു, ആർഎസ്എസ് നേതാക്കൾ പ്രവർത്തകർ ,സേവഭാരതി പ്രവർത്തകർ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ എന്നിവർ വിവാഹ ചടങ്ങുകളിൽ പങ്കെടുത്തു.  ഒന്നര പതിറ്റാണ്ടിലേറെയായി  വടമ മാധവാമൃത ട്രസ്റ്റ്  വിവിധ സേവന രംഗങ്ങളിൽ പ്രവർത്തിക്കുന്നു. പടം വിവാഹ ചടങ്ങ്.