നഗരസഭയുടെ ശുചിമുറിയിൽ പെൺവാണിഭം; പെരുമ്പാവൂരിൽ ശുചിമുറിയുടെ നടത്തിപ്പുകാരന്‍ അടക്കം 3പേർ പിടിയിൽ……

നഗരസഭയുടെ ശുചിമുറിയിൽ പെൺവാണിഭം; പെരുമ്പാവൂരിൽ ശുചിമുറിയുടെ നടത്തിപ്പുകാരന്‍ അടക്കം 3പേർ പിടിയിൽ……

പെരുമ്പാവൂർ: പെരുമ്പാവൂര്‍ നഗരമധ്യത്തിലെ നഗരസഭയുടെ ശുചിമുറി കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ മൂന്നു പേര്‍ അറസ്റ്റില്‍. ശുചിമുറിയുടെ നടത്തിപ്പുകാരന്‍ ജോണിയും ആസാം സ്വദേശികളായ രണ്ട് യുവതികളുമാണ് പിടിയിലായത്. ശുചിമുറിയുടെ ഉള്‍ഭാഗം മൂന്നു മുറികളായി തിരിച്ചായിരുന്നു പെണ്‍വാണിഭം നടത്തിയിരുന്നത്. ആയിരം രൂപ നല്‍കി ശുചിമുറിയിലെ ഈ ഭാഗം വാടകയ്ക്ക് കൊടുത്ത ശേഷം മുന്നൂറു രൂപ ജോണി കമ്മീഷനായി വാങ്ങുകയായിരുന്നു പതിവെന്ന് പൊലീസ് പറഞ്ഞു