പേപ്പട്ടി ആക്രമണം; വിദ്യാര്‍ത്ഥിക്ക് കടിയേറ്റു.
പാലക്കാട് മണ്ണാർക്കാട് കല്ലടിയിൽ ക്ലാസ് മുറിയിൽ പേപ്പട്ടി ആക്രമണം; വിദ്യാര്‍ത്ഥിക്ക് കടിയേറ്റു.
കല്ലടി അബ്ദുഹാജി ഹൈസ്‌കൂളിലാണ് പേപ്പട്ടി ക്ലാസ് മുറിയിൽ കയറി വിദ്യാർഥിയെ കടിച്ചത്. ആറാം ക്ലാസ് വിദ്യാർഥിക്കാണ് കടിയേറ്റത്. കുട്ടിക്ക് നിസ്സാര പരിക്കേറ്റു.
പ്രദേശത്ത് നിരവധിയാളുകൾക്ക് പേപ്പട്ടിയുടെ കടിയേറ്റിട്ടുണ്ട്. അധ്യാപകരുടെ സമയോചിത ഇടപെടലിലൂടെയാണ് കൂടുതൽ വിദ്യാർഥികൾക്ക് കടിയേൽക്കാതെ രക്ഷപ്പെട്ടത്.