പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ്.
പേസര്‍ ഷഹീന് അഫ്രീദി ടി20 ടീമിനെ നയിക്കും. ഷാന്‍ മസൂദാണ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍. അതേസമയം ഏകദിന ടീമിന്റെ നായകനെ പ്രഖ്യാപിച്ചിട്ടില്ല. ബാബര്‍ അസം പാക്കിസ്ഥാൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം ഉണ്ടായത്.
ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലേയും ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് പിൻവാങ്ങുന്നതായി അസം അറിയിച്ചു. ലോകകപ്പില്‍ ടീം സെമി കാണാതെ പുറത്തായതിനു പിന്നാലെയായിരുന്നു ബാബര്‍ അസമിന്റെ ഈ തീരുമാനം. കഠിനമായ തീരുമാനമാണെങ്കിലും സ്ഥാനമൊഴിയാൻ ശരിയായ സമയം ഇതാണെന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ അസം കുറിച്ചു.